Advertisment

കെഎം മാണിസാറിനെ അപമാനിക്കാനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പൈതൃകം ഇല്ലാതാക്കാനും ആരു ശ്രമിച്ചാലും ജീവനുള്ള കാലത്തോളം അനുവദിക്കില്ല - നിലപാടിലുറച്ച് എന്‍ ജയരാജ് എംഎല്‍എ

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ താന്‍ മൂന്നു തവണയായി എംഎല്‍എ ആയിരിക്കുന്നത് കെഎം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്‍റെയും ഔദാര്യം കൊണ്ടാണെന്നും ആ പൈതൃകത്തെ അപമാനിക്കാന്‍ ആരു ശ്രമിച്ചാലും ജീവനുള്ള കാലത്തോളം അംഗീകരിക്കില്ലെന്നും പ്രൊഫ. എന്‍ ജയരാജ് എംഎല്‍എ. കെഎം മാണിയെ അപമാനിക്കാനും കേരളാ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനും  ആ പൈതൃകത്തെ അപമാനിക്കാനും ആരു ശ്രമിച്ചാലും നോക്കിനില്‍ക്കാനാകില്ല.

എംഎല്‍എയോ എംപിയോ ആയിരിക്കുകയെന്ന ഞങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല കേരളാ കോണ്‍ഗ്രസിന്‍റെ ഭാവി നിയന്ത്രിക്കുന്നത്.

തെരഞ്ഞെടുപ്പ്  തോല്‍വിയോ വിജയമോ പോലുള്ള വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ശൈലിയല്ല താനോ റോഷി അഗസ്റ്റിനോ തോമസ് ചാഴിക്കാടനോ ഒന്നും പിന്തുടര്‍ന്നു വന്നിട്ടുള്ളത്. അത് പിന്തുടര്‍ന്നവര്‍ ഉണ്ടാകാം. അവര്‍ക്ക് ഇത്തരം വിമര്‍ശനങ്ങളുമാകാം.

നിലപാട് സ്വീകരിക്കുന്നതിലും കെഎം മാണി പഠിപ്പിച്ച രാഷ്ട്രീയ പാഠങ്ങള്‍ പിന്തുടരുന്നതിലും ഒരു സ്ഥാനമാനങ്ങളും തങ്ങള്‍ക്ക് ബാധകമല്ലെന്നും ജയരാജ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം പാര്‍ട്ടി ഒന്നായി ഉറച്ചുനില്‍ക്കുമെന്നും തീരുമാനം ഉടനുണ്ടാകുമെന്നും ജയരാജ് പറഞ്ഞു.

 

n jayaraj mla
Advertisment