Advertisment

നമ്മളിലെ രാക്ഷസി ഇപ്പോള്‍ സുരാജിന്‍റെ നായിക

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

'നമ്മളി'ലൂടെ മലയാള സിനിമയിൽ കടന്നുവന്ന രണ്ടു നായികമാരായിരുന്നു രേണുകാ മേനോനും ഭാവനയും . അതില്‍ ഭാവന ഇപ്പോഴും തെന്നിന്ത്യന്‍ സിനിമകളിൽ വരെ നിറസാന്നിധ്യമാണ്. എന്നാല്‍ രേണുക ഏതാനും സിനിമകള്‍ മാത്രം ചെയ്ത് 4 വര്‍ഷം കൊണ്ട് അഭിനയം മതിയാക്കി കുടുംബിനിയായി .

പഠനത്തിനായി നടി യുഎസ്സിലേക്ക് പോയി പിന്നെ സിനിമയിലേക്ക് മടങ്ങി വന്നില്ല. 2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയർ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി.

publive-image

2002 ഡിസംബറിൽ റിലീസ് ആയ ചിത്രമാണ് നമ്മള്‍. ഇതിലൂടെയായിരുന്നു രേണുകയുടെ സിനിമയിലേക്കുള്ള കടന്ന് വരവ് .ആ സിനിമയിൽ കമൽ പരിചയപ്പെടുത്തിയത് ഒരുകൂട്ടം പുതുമുഖ നായക നായികമാറെയായിരുന്നു. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം മലയാളികൾ ഏറ്റെടുത്തു.

'സുഖമാണീ നിലാവ്' എന്ന റൊമാന്റിക് ഗാനത്തിലൂടെ രേണുക മേനോൻ യുവ മനസുകളുടെ ഹൃദയം കീഴടക്കിയെങ്കിൽ മലയാള സിനിമയിൽ അധിക നാൾ ഈ നായികയ്ക്ക് പിടിച്ച് നിൽക്കാനായില്ല. മോഡലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെയും ആദ്യ ചിത്രമായിരുന്നു നമ്മള്‍. തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി.

അതുകൊണ്ട് അന്യഭാഷയില്‍ അഭിമുഖമാകാനും രേണുകയ്ക്ക് സാധിച്ചു. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും പൃഥ്വിയുടെ നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല.

തുടർന്ന് തമിഴ് ചിത്രത്തില്‍ ഭരതിന്റെ നായികയായി അഭിനയിച്ചു. പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രമാണ്.

malayala cinema
Advertisment