Advertisment

നമ്മുടെ പിള്ളേരെ തല്ലുന്നത് കാണുമ്പോള്‍ നോക്കി നില്‍ക്കാന്‍ പറ്റുമോ? കോട്ടയത്തെ തീപ്പൊരി സമരത്തിൽ യുവാക്കളോടൊപ്പം ആവേശത്തിൽ പോരാടി അഡ്വ. നാരായണന്‍ നമ്പൂതിരി !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: യുവമോര്‍ച്ചയുടെ കോട്ടയം എസ്പി ഓഫീസ് മാര്‍ച്ചിനിടെ പരുക്ക് പറ്റിയതിനെക്കുറിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി.  നമ്മുടെ പിള്ളേരെ തല്ലുന്നത് കാണുമ്പോള്‍ നോക്കി നില്‍ക്കാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

Advertisment

publive-image

സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തിലാണ് നാരായണന്‍ നമ്പൂതിരി അടക്കമുള്ളവര്‍ക്ക് പരുക്കേറ്റത്.

publive-image

ബാരിക്കേഡിന് സമീപം നിന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആക്രമം അഴിച്ചുവിട്ടുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് നാരായണന്‍ നമ്പൂതിരിക്ക് പരുക്കേറ്റത്.

തിരുമേനി എന്നാ വിളിക്കാറ്....

അത് കേട്ടാൽ നീട്ടി ഒരു ചിരിയുണ്ട്....

ബിജെപി സംസ്ഥാന വക്താവ്,നാരായണൻ നമ്പൂതിരി...

കോട്ടയത്തെ തീപ്പൊരി സമരത്തിൽ യുവാക്കളോടൊപ്പം അതെ ആവേശത്തിൽ പോരാടിയ ഞങ്ങടെ നേത്രത്വം...

കാലം തകർക്കത്ത, പ്രായം മറന്ന പോരാളി...-നാരായണന്‍ നമ്പൂതിരിയെ കുറിച്ചുള്ള വൈറല്‍ പോസ്റ്റാണിത്.

publive-image

 

viral news
Advertisment