Advertisment

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

New Update

റാഞ്ചി: സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആയുഷ്മാന്‍ ഭാരത് (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന) പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Advertisment

publive-image

പദ്ധതിയെ മോദി കെയര്‍ എന്നതടക്കം പല പേരുകളില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. എന്നാല്‍, പാവങ്ങളെ സേവിക്കാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നത്. പദ്ധതിയില്‍ ചേരുകയാണെങ്കില്‍ രാജ്യത്തെ ഒരാള്‍ക്ക് പോലും ആശുപത്രിയില്‍ പോകേണ്ടി വരുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ 60 ശതമാനം ഫണ്ട് കേന്ദ്രത്തില്‍ നിന്നും ശേഷിക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും മോദി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍ യൂറോപ്യന്‍ യൂണിയന്റെ ആകെ ജനസംഖ്യയ്ക്ക് തുല്യമാണ്. സര്‍ക്കാരിന്റെ കീഴില്‍ ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണ്. അവസാനത്തെ ആളിന് പോലും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കും. 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും പദ്ധതിയിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കൊപ്പമാണെന്ന് എപ്പോഴും പറയുന്ന കോണ്‍ഗ്രസ് കഴിഞ്ഞ 60 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ പേരില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു.

പാവപ്പെട്ടവരുടെ ആരോഗ്യം കോണ്‍ഗ്രസിനെ ഒരിക്കല്‍ പോലും അലട്ടിയിരുന്നില്ല. അവര്‍ക്ക് എന്നും നോട്ടം വോട്ട് ബാങ്കിലായിരുന്നു. എന്നാലിപ്പോള്‍ രാജ്യം ദാരിദ്ര്യ മുക്തമായിക്കൊണ്ടിരിക്കുകയാണ്. 50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതി മാറുമായിരുന്നു. ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞവനാണ് ഞാന്‍. അതിനാല്‍ എനിക്ക് ജനങ്ങളുടെ വിഷമം മനസിലാകും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ പോലും ഗ്രാമങ്ങളില്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചവരാണ്. എന്നാല്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ രാജ്യത്തിന്റെ യശസുയര്‍ത്തി മെഡല്‍ നേടി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം കോണ്‍ഗ്രസ് പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കണമായിരുന്നുവെന്നും മോദി പറഞ്ഞു.

Advertisment