Advertisment

സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

New Update

publive-image

Advertisment

ന്യൂഡൽഹി∙ സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല സമിതിക്കു തീരുമാനമെടുക്കാം. അതുവരെ തിയറ്റർ ഉടമകൾക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. തിയറ്ററിലെത്തുന്ന അംഗപരിമിതർ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നു 2016 നവംബറിൽ നൽകിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

നേരത്തേ, ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ വ്യക്‌തമാക്കിയിരുന്നു.

 

 

cinema national anthem
Advertisment