Advertisment

മഞ്ഞുമൂടിയ മലനിരകളിൽ സൂര്യ നമസ്ക്കാരം ചെയ്ത് ഐടിബിപി അം​ഗങ്ങൾ ! അന്താരാഷ്ട്ര യോഗ ദിനത്തിൽ 17000 അടി ഉയരത്തിൽ യോഗ ചെയ്ത് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി : അന്താരാഷ്ട്ര യോഗ ദിനത്തിൽ 17000 അടി ഉയരത്തിലുള്ള മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിൽ യോഗ ചെയ്ത് ഇന്തോ ടിബറ്റൻ ബോർഡർ പോലിസ്. ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യ-ചൈന അതിർത്തികളിലെ ഉയർന്ന പർവതനിരകളിൽ സ്ഥിരമായി യോഗ ചെയ്യാറുണ്ട് ഐടിബിപി.

ഇത്തവണ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെയാണ് ഐടിബിപി ജവാൻമാർ യോഗാസനം ചെയ്തത്. ഐടിബിപി ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ യോഗ പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ലഡാക്കിൽ 17000 അടി ഉയരത്തിലും ഉത്തരാഖണ്ഡിൽ 16500 അടി ഉയരത്തിലുമാണ് യോഗ ചെയ്തത്. സിക്കിമിലെ മഞ്ഞുമൂടിയ മലനിരകളിൽ 17000 അടി ഉയത്തിലും ജവാൻമാർ യോഗ ചെയ്തു. ഇതിൻ്റെ വീഡിയോ വാർത്താ ഏജൻസി പങ്കുവച്ചിട്ടുണ്ട്.

 

Advertisment