Advertisment

കാലിത്തീറ്റ കുംഭകോണ൦: നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി

author-image
admin
New Update

ന്യൂഡൽഹി:  കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി. എന്നാൽ, അദ്ദേഹത്തി​​െൻറ മുൻഗാമി ജഗന്നാഥ്​ മിശ്രയെ റാഞ്ചി കോടതി കുറ്റവിമുക്​തനാക്കി.

Advertisment

മിശ്ര ഉൾ‌പ്പെടെ അഞ്ചു പ്രതികളെയാണു വെറുതെവിട്ടത്. ഏഴു പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ കാലിത്തീറ്റ കുഭകോണക്കേസിൽ വിധി പറയുന്നതു പല തവണ മാറ്റിവച്ചിരുന്നു. ലാലുവിനു പുറമെ 30 ​േപർ കൂടി കേസിൽ പ്രതികളാണ്​.

publive-image

ബിഹാറിലെ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 3.76 കോടി തട്ടിയെടുത്ത കേസിൽ ലാലുവിനു പുറമേ ജഗന്നാഥ് മിശ്ര അടക്കം 31 പേർക്കെതിരെ അഞ്ചിനു വിചാരണ പൂർത്തിയായിരുന്നു.

1995–96ൽ ഡുംക ട്രഷറിയിൽ വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ കൈക്കലാക്കിയെന്നാരോപിച്ചു 48 പേർക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേർ മരിക്കുകയും രണ്ടുപേർ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.

2013ലാണ്​ ലാലു ആദ്യം ശിക്ഷിക്കപ്പെടുന്നത്​. അഞ്ചു വർഷത്തെ ജയിൽ ശിക്ഷയായിരുന്നു വിധിച്ചത്​. പിന്നീട്​ 2017 ഡിസംബർ 23ന്​ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മൂന്നര വർഷത്തേക്ക്​ സി.ബി.​െഎ കോടതിയും ശിക്ഷിച്ചു. ഇൗ ശിക്ഷ അ​നുഭവിച്ചു വരുന്നതിനിടെയാണ്​ മൂന്നാമത്തെ കേസിലും ലാലുവി​െന ശിക്ഷിക്കുന്നത്​.

Advertisment