Advertisment

വീണത് യെദ്യൂരപ്പ ! അടി കിട്ടിയത് മോഡിയ്ക്കും അമിത് ഷായ്ക്കും ! വിജയിച്ചത് സുപ്രീംകോടതിയുടെ 'കരുതല്‍' !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ബാംഗ്ലൂര്‍:  55 -)൦ മണിക്കൂറില്‍ സഭയുടെ വിശ്വാസം നേടാനാകാതെ മുഖ്യമന്ത്രി യെദ്യൂരപ്പ നിയമസഭയില്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ തകര്‍ന്നത് ബി ജെ പിയുടെ മുഖമാണ്. 2014 ല്‍ മോഡി - അമിത് ഷാ ജൈത്രയാത്ര ആരംഭിച്ച ശേഷം ബി ജെ പിയ്ക്ക് രാഷ്ട്രീയ കളികളില്‍ നേരിടുന്ന ആദ്യ തിരിച്ചടി.

publive-image

ഗോവയിലെ സ്ഥിതിയും അത് തന്നെയായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റുകള്‍ ഉള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി 12 സീറ്റുകളുമായി ബി ജെ പി സര്‍ക്കാരുണ്ടാക്കി. ഈ മൂന്നിടത്തും ബി ജെ പി ദുര്‍ബലമായ ന്യൂനപക്ഷമായിരുന്നിട്ടും ഗവര്‍ണര്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. അവര്‍ അതില്‍ വിജയിച്ചു.

publive-image

60 അംഗ സഭയില്‍ വെറും 2 സീറ്റുകള്‍ മാത്രം നേടിയിട്ടും 21 സീറ്റുകളുള്ള കോണ്‍ഗ്രസിനെ വെട്ടി സര്‍ക്കാരുണ്ടാക്കിയതായിരുന്നു അമിത് ഷായുടെ 'പവര്‍' ! മണിപ്പൂരില്‍ 60 അംഗ സഭയില്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും 21 സീറ്റുകള്‍ മാത്രം നേടിയ ബി ജെ പി സര്‍ക്കാരുണ്ടാക്കി.

publive-image

എന്നാല്‍ കര്‍ണ്ണാടകയിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. 104 സീറ്റുകളുമായി ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി ജെ പി. എന്നിട്ടും സര്‍ക്കാരുണ്ടാക്കിയിട്ട് വിശ്വാസ വോട്ട് നേടാനായില്ല.

publive-image

മാത്രമല്ല, ഗവര്‍ണറുടെ നടപടി വരെ സുപ്രീംകോടതി ഇടപെട്ട് തിരുത്തി. യഥാര്‍ത്ഥത്തില്‍ ഇത് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള സുപ്രീംകോടതിയുടെ കരുതലിന്റെ വിജയം കൂടിയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട കോണ്‍ഗ്രസ് - ദള്‍ സഖ്യം ഇനി കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്.

karnadaka ele
Advertisment