Advertisment

കാഠ്​മണ്ഡു എയർപോർട്ടിൽ തീപിടിച്ചതിനെ തുടര്‍ന്ന്‍ വിമാനം തകര്‍ന്ന്‍ വീണു. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

author-image
admin
New Update

publive-image

കാഠ്​മണ്ഡു: കാഠ്​മണ്ഡു അന്താരാഷ്​ട്ര എയർപോർട്ടിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകര്‍ന്ന്‍ തീപിടിച്ചു. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്‌. നിരവധി പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 76 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്‌. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം.

ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Advertisment