Advertisment

മഹാരാഷ്​ട്രയിൽ കെമിക്കല്‍ ഫാക്​ടറിയിൽ വൻ തീപിടത്ത൦. മൂന്ന്​ പേർ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

author-image
admin
New Update

മുംബൈ: മഹാരാഷ്​ട്രയിൽ പല്‍ഗാറിലെ കെമിക്കല്‍ ഫാക്​ടറിയിൽ ഉണ്ടായ വൻ തീപിടത്തത്തിൽ മൂന്ന്​ പേർ മരിച്ചു​. 13 പേർക്ക്​ പരിക്കേറ്റു. വ്യാഴാഴ്​ച രാത്രിയോടെയാണ്​ പൽഗറിലെ രാസഫാക്​ടറിക്ക്​ തീപിടിച്ചത്​.

Advertisment

publive-image

സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രാത്രി 11.15 ഓടെ നടന്ന സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങിയിരുന്നതായും സമീപ വാസികള്‍ വ്യക്തമാക്കി.

കമ്പനിയുടെ ബോയിലർ റുമിലാണ്​ തീപിടിത്തമുണ്ടായത്​. പിന്നീട്​ ഇത്​ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ കമ്പനികളിലേക്കും തീപടർന്നതായാണ്​ വിവരം.

മുംബൈയിൽ നിന്ന്​ 150 കിലോ മീറ്റർ അകലെയാണ്​ പൽഗർ.

Advertisment