Advertisment

രാഹുലിന്റെ ആദ്യ അഴിച്ചുപണി മധ്യപ്രദേശില്‍. സീനിയോരിറ്റിയ്ക്കും യുവത്വത്തിനും ഒരേപോലെ പ്രാതിനിധ്യം. പിസിസി അധ്യക്ഷനായി കമല്‍നാഥിനെ നിയമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ ജ്യോതിരാദിത്യയെ നിയമിച്ചതും വ്യക്തമായ ലക്ഷ്യത്തോടെ !

New Update

publive-image

Advertisment

ന്യൂഡല്‍ഹി:  രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ പാര്‍ട്ടി സംസ്ഥാന പുനസംഘടനയാണ് മധ്യപ്രദേശില്‍ നടന്നത്. യുവത്വത്തിനും സീനിയോരിറ്റിക്കും തുല്യ പരിഗണന.

മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍ നിര്‍ത്തി നടത്താനും തീരുമാനിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനമാണ് ജ്യോതിരാദിത്യയ്ക്ക് നല്കിയിരിക്കുന്നത്.

publive-image

പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ സര്‍ക്കാരിനെ നയിക്കും എന്ന് വ്യക്തം. അക്കാര്യം കമല്‍നാഥിനെക്കൊണ്ടും അംഗീകരിപ്പിച്ചിട്ടാണ് ഇരുവര്‍ക്കും ചുമതലകള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഒപ്പം 4 വൈസ് പ്രസിഡന്റുമാരെക്കൂടി നിയമിച്ചിരിക്കുകയാണ്. അതായത് അധ്യക്ഷന് സമ്പൂര്‍ണ്ണ അധികാരമല്ല നല്‍കിയിരിക്കുന്നത്. ഇന്‍ഡോര്‍ എം എല്‍ എ ജിതു പട്വാരി, സുരേന്ദ്ര ചൗധരി, രാംനിവാസ് റാവത്ത്, ആദിവാസി നേതാവ് ബാല ബച്ചന്‍ എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.

മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കുകയാണ് കമലിന്റെയും ജ്യോതിരാദിത്യയുടെയും ദൗത്യം. പുനസംഘടനയ്ക്ക് കാത്തിരിക്കുന്ന കേരളത്തിലും ഈ സമവാക്യമാകുമോ രാഹുല്‍ പരീക്ഷിക്കുകയെന്നാണ് കേരള നേതാക്കള്‍ കാത്തിരിക്കുന്നത്.

Advertisment