Advertisment

ഇമ്രാന്‍ ഖാന്റെ കത്ത് ഇന്ത്യ സ്വീകരിച്ചു. സുഷമാ സ്വരാജും പാക് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും

New Update

ഡല്‍ഹി:  ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ കത്ത് ഇന്ത്യ സ്വീകരിച്ചു. ഇന്ത്യയുടേയും പാകിസ്താന്‍റേയും വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തും.

Advertisment

publive-image

വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താന്‍ വിദേശകാര്യമന്ത്രി മെഹമ്മൂദ് ഖുറേഷിയും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനിടയില്‍ ന്യൂയോര്‍ക്കില്‍ വച്ചു കൂടിക്കാഴ്ച്ച നടത്തുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

മന്ത്രിമാര്‍ തമ്മില്‍ കാണും എന്നു കരുതി പാകിസ്താനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമൊന്നും വരുന്നില്ലെന്നും ഇതു നിര്‍ത്തിവച്ച ചര്‍ച്ചകളുടെ തുടക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഷമ സ്വരാജ് അടുത്തയാഴ്ച്ച ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകും.

Advertisment