Advertisment

നവാസ് ഷരീഫിന്റെയും മകളുടെയും ജയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു; അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്ന് ഉത്തരവ്

New Update

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ജയില്‍ ശിക്ഷ ഇസ്‌ലമാബാദ് ഹൈകോടതി മരവിപ്പിച്ചു. അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്നാണ് കോടതി ഉത്തരവ്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിന് ലഭിച്ചത്. മകള്‍ മറിയത്തിന് 7 വര്‍ഷത്തെ തടവും വിധിച്ചിരുന്നു. ദേശീയ അക്കൗണ്ടബിലിറ്റി കോടതി ജൂലൈ ആറിനാണ് മൂന്ന് പേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്.

Advertisment

publive-image

മൂവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. കോടതി വിധി വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഷരീഫിനും മകള്‍ക്കും മരുമകനും ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷരീഫും കുടുംബവും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. മൂന്ന് പേരോടും അഞ്ച് ലക്ഷം പാകിസ്താന്‍ രൂപയുടെ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisment