Advertisment

കൂടുതൽ സുമനസ്സുകൾ കരുണാകാട്ടേണ്ടിയിരിക്കുന്നു , ഭക്ഷണവും കുടിവെള്ളവുമില്ലാതെ നിരവധിയാളുകൾ

author-image
admin
New Update

മഹാപ്രളയം വിഴുങ്ങിയ കേരളക്കരയുടെ അവസ്ഥ അതീവ രൂക്ഷമായി തുടരുന്നു ,പുതിയ വാർത്തകൾ കിട്ടിയതനുസരിച്ചു ജീവൻ നിലനിർത്താൻ ഭക്ഷണവും കുടിവെള്ളവും മരുന്നുമില്ലാതെ മരണത്തോടു മല്ലിടുന്ന അവസ്ഥയാണ് പല മനുഷ്യരും .ഇപ്പോൾ സുരക്ഷിത സ്‌ഥാനത്തു നിൽക്കുന്നവരും ,പ്രവാസികളായവരും ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ കരുണാകാട്ടേണ്ടിയ അടിയന്തരമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത് .

Advertisment

റേഷൻ കട കുത്തി തുറന്നു സാധസാധനങ്ങൾ കവർച്ച ചെയ്തു ,ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം എടുക്കേണ്ടിയ അവസ്ഥയിലേക്കു ആളുകൾ നിർബന്ധിതരായി എന്നൊരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത് .സാമ്പത്തീക സഹായമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നിതു ഒപ്പം തന്നേ ,തങ്ങളുടെ ചുറ്റുപാടും ദുരിതം അനുഭവിക്കുന്നവർക്ക് ,ഏറ്റവും ആവിശ്യ വസ്തുക്കളായ ഭക്ഷണവും കുടിവെള്ളവും മരുന്നും തുടങ്ങിയ കാര്യങ്ങൾ എത്തിക്കാൻ സുമനസ്സുകൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു .

എല്ലാ മനുഷ്യരും അവരാൽ സാധിക്കുന്ന ഒരുപിടി സഹായം നേരിട്ട് ജനങ്ങൾക്ക് എത്തിച്ചാൽ ,അതു വളരെ ആശ്വാസകരമായിരിക്കും .നിലവിലെ കണക്കു പ്രകാരം ക്യാമ്പുകളുടെ ശേഷിക്കു അപ്പുറത്തേക്ക് ആളുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ് ,ആയതിനാൽ കൂടുതൽ ആളുകളെ സംരക്ഷിക്കാന് പറ്റാത്ത അവസ്ഥയാണ് ഇപ്പോളുള്ളത് .

publive-image

സന്നദ്ധ സംഘടനകളും ,സ്വാകാര്യ സ്‌ഥാപങ്ങളും മറ്റു സുമനസ്സുകളും ഭക്ഷണവും കുടിവെള്ളവും എത്രയും വേഗം ക്യാമ്പുകളിലും എത്തിക്കാൻ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു .നമ്മുടെ സഹോദരങ്ങളായവർ പട്ടിണിമൂലം മരണപ്പെടുന്ന സാഹചര്യം തടയേണ്ടിയിരിക്കുന്നു .നിലവിലെ സാഹചര്യത്തിൽ സാമ്പത്തീക പിന്ബലത്തിനപ്പുറത്തേക്കു അടിസ്ഥാന സൗകര്യങ്ങൾ കഴിയുന്നത്ര ആളുകളിൽ എത്തിക്കുന്നതായിരിക്കും ഏറ്റവും വലിയ അനുഗ്രഹം.

Advertisment