Advertisment

മുരിങ്ങക്കൃഷിക്ക് വിദേശത്ത് വൻ ഡിമാൻഡ്; വൈകാതെ കേരളത്തിലെ വീടുകളിൽ വ്യാപകമായേക്കും

author-image
admin
New Update

publive-image

Advertisment

മുരിങ്ങയിലയിൽ നിന്നു തയ്യാറാക്കിയ മൂല്യവർദ്ധിത ഉത്പന്നങ്ങളായ മുരിങ്ങ പൗഡറും മുരിങ്ങ റൈസ് പൗഡറും മുരിങ്ങ സൂപ്പ് പൗഡറും ഇന്ന് കടൽ കടക്കും. തൃശൂരിലെ ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് മുരിങ്ങയിലയിൽ നിന്നുള്ള മൂന്ന് ഉത്പന്നങ്ങൾ തയ്യാറാക്കിയത്.

നാച്യുർപ്രോ ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനിയാണ് ഉത്പന്നങ്ങൾ യു.എ.ഇ മാർക്കറ്റിൽ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂർ കൃഷി സമൃദ്ധി കർഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഒല്ലൂരിലെ പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളിൽ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 10,000 മുരിങ്ങ തൈകൾ വിതരണം ചെയ്തിരുന്നു.

ജെ.എൽ.ജി ഗ്രൂപ്പുകളും മറ്റ് കർഷകരും നട്ടുവളർത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നൽകി സംഭരിച്ചാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കിയത്. മുരിങ്ങകൃഷിയുടെ മൂല്യവർദ്ധന രീതികളെക്കുറിച്ച് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വഴി പരിശീലനം നൽകിയിരുന്നു.

മരോട്ടിച്ചാൽ അമൃത കിരണം സ്വയം സഹായ സംഘമാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡർ, ചമ്മന്തിപ്പൊടി, ചൂർണം, പായസം മിക്സ് എന്നിവയും കയറ്റുമതിക്ക് തയ്യാറാക്കുന്നുണ്ട്.

Advertisment