Advertisment

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2023 മോഡൽ കിയ സെൽറ്റോസ് പഴയ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് വരുന്നത്. ഈ വാഹനത്തിൽ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്‌ഗ്രേഡുകളും പുതിയ നിരവധി ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്. ഈ വാഹനത്തിന്റെ ബുക്കിങ് ജൂലൈ 14 മുതൽ ആരംഭിക്കും. കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിന്റെ സവിശേഷതകൾ വിശദമായി നോക്കാം.

publive-image

കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. എക്സ്-ലൈൻ, ജിടി-ലൈൻ, ടെക് ലൈൻ എന്നിവയാണ് ഈ വേരിയന്റുകൾ. വാഹനം രണ്ട് മാറ്റ് ഗ്രാഫൈറ്റ് കളർ ഓപ്ഷനുകൾ ഉൾപ്പെടെ എട്ട് എക്സ്റ്റീരിയർ പെയിന്റ് സ്കീമുകളിൽ ലഭ്യമാകുമെന്ന് കിയ അറിയിച്ചിട്ടുണ്ട്. പുതിയ ഡിസൈനിന് ചേരുന്ന ആകർഷകമായ കളർ ഓപ്ഷനുകളാണ് കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിൽ നൽകിയിട്ടുള്ളത്. ഡിസൈനിലെ മാറ്റങ്ങൾക്കൊപ്പം കളർ ഓപ്ഷനുകളും ശ്രദ്ധ നേടുന്നുണ്ട്. വാഹനത്തിന്റെ വില വൈകാതെ പ്രഖ്യാപിക്കും.
കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അപ്‌ഡേറ്റ് ചെയ്‌ത സിഗ്നേച്ചർ ടൈഗർ നോസ് ആക്‌സന്റുകൾ എന്നിവയും റീ ഡിസൈൻ ചെയ്‌ത എൽഇഡി ഡിആർഎല്ലുകളുമുള്ള മുൻവശമാണുള്ളത്. ഈ എസ്‌യുവി ഇപ്പോൾ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുമായിട്ടാണ് വരുന്നത്. പിൻഭാഗത്ത് റീഡിസൈൻ ചെയ്ത എൽഇഡി കണക്റ്റഡ് ടെയിൽ ലാമ്പുകളും ഡ്യുവലും നൽകിയിട്ടുണ്ട്. ഹൈ എൻഡ് മോഡലുകളിൽ ഇലക്ട്രിക്കലി പവേഡ് ടെയിൽഗേറ്റ് ലഭിക്കും.
കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലും നിരവധി മാറ്റങ്ങളുണ്ട്. രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളുമായിട്ടാണ് ഈ വാഹനം വരുന്നത്. സെന്റർ കൺസോളിലായി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡ്രൈവറുടെ വശത്ത് ഡിജിറ്റൽ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണുള്ളത്. കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിൽ ഇപ്പോൾ വോയിസ് കൺട്രോൾഡ് പനോരമിക് സൺറൂഫ് നൽകിയിട്ടുണ്ട്. 8 സ്പീക്കർ പ്രീമിയം ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസി, എയർ പ്യൂരിഫയർ, എൽഇഡി സൗണ്ട് മൂഡ് ലൈറ്റുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, 8 വേ പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുണ്ട്.
കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റിൽ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുണ്ട്. ഈ എഞ്ചിൻ 158 എച്ച്‌പി പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാനുവൽ, സെമി ഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയടക്കം അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ കിയ സെൽറ്റോസ് ഫേസ്‌ലിഫ്റ്റ് എസ്‌യുവി ലഭ്യമാകും. ഈ പുതിയ മോഡലിന് നിലവിൽ വിൽപ്പനയിലുള്ള മോഡലുകളിലെ 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.
Advertisment