Advertisment

വടകര സഹൃദയ വേദി ഇഫ്താർ സംഗമം നടത്തി

New Update

publive-image

Advertisment

മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ 'വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

publive-image

ഉമ്മൽഹസം ബാങ്കോക്ക് റസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹൃദയ വേദി പ്രസിഡന്റ് ആർ.പവിത്രൻ അധ്യക്ഷം വഹിച്ചു.. റഷീദ് മാഹി ഇഫ്താർ സന്ദേശം നൽകി. ലോക കേരള സഭ അംഗം ഷാജി മൂതല , ഷംസുദ്ദീൻ വെള്ളികുളങ്ങര , ലത്തീഫ് ആയഞ്ചേരി, രാമത്ത് ഹരിദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

publive-image

വി.പി. രഞ്ചിത്ത്, എം.പി. വിനീഷ്, സുരേഷ് മണ്ടോടി, സി.കെ. അഹമ്മദ് ,ഷാജി വളയം, എം സി. പവിത്രൻ , പ്രകാശ് കുമാർ വെളളികുളങ്ങര, ,ശിവകുമാർ കൊല്ലറോത്ത്, വിജയൻ കാവിൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.ശശിധരൻ സ്വാഗതവും, വൈസ്.പ്രസിഡന്റ് എം.പി. അഷറഫ് നന്ദിയും പറഞ്ഞു.

Advertisment