Advertisment

20-20 നാടൻ പന്തുകളി ടൂർണമെന്റ്: പാമ്പാടി ടീം ജേതാക്കളായി (ബഹ്‌റൈൻ )

New Update

publive-image

Advertisment

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 3 മത് 20-20 നാടൻ പന്തുകളി ഫൈനൽ മത്സരം ബഹ്‌റൈൻ ന്യൂ സിഞ്ച് മൈതാനിയിൽ നടന്നു. വാശിയേറിയ മത്സരത്തിൽ മണർകാട് ടീമിനെ പരാജപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി.

കെ.എന്‍.ബി.എ ബഹ്‌റൈൻ പ്രസിഡന്റ് ഷോൺ പുന്നൂസ്, സെക്രട്ടറി മോബി, കെ.എന്‍.ബി.എ അംഗങ്ങളായ ഷോൺ, ബിജോയ്‌, വിഷ്ണു, ഷിനു, ജോണി, രൂപേഷ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാം അധ്യക്ഷനായ സമാപന സമ്മേളനത്തിൽ, ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ചെയർമാൻ റെജി കുരുവിള, കേരള പ്രവാസി ഫോറം പ്രസിഡന്റും, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും ആയ ബോബി പാറയിൽ, നാടൻപന്തുകളി താരം കെ. ഈ. ഈശോ ഈരേച്ചേരിൽ, കെ.എന്‍.ബി.എ ബഹ്‌റൈൻ പ്രസിഡന്റ് ഷോൺ പുന്നൂസ്, കെ.എന്‍.ബി.എ ബഹ്‌റൈൻ സെക്രട്ടറി മോബി, സാജൻ തോമസ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി.

വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികളും വ്യക്തിഗത ട്രോഫികളും നൽകി. റോബി കാലായിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ നന്ദി അർപ്പിച്ചുകൊണ്ട് ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സെക്രട്ടറി മനോഷ് കോര സംസാരിച്ചു.

Advertisment