Advertisment

അന്തർ ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ബഹ്റൈന്‍: അന്തർ ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബഹറിൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസസും പ്രോപ് യോഗ ആൻ്റ് തെറാപ്പി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ കോൺക്ലേവ് സംഘടിപ്പിക്കുന്നു.

ജൂൺ 23 ന് വൈകിട്ട് 7 മണിക്ക് ബഹറിനിലെ ഗോൾഡൺ തുളിപ്പ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എസ്‌വിവൈഎഎസ്എ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പത്മശ്രീ എച്ച്.ആർ. നാഗേന്ദ്ര, പ്രോ വൈസ് ചാൻസചർ ഡോ: മഞ്ജുനാഥ് ശർമ, അറിയപ്പെടുന്ന ന്യൂക്ലിയർ സയൻറിസ്റ്റും കഴിഞ്ഞ നാല് പതിറ്റാണ്ടായി യോഗയിലും ആരോഗ്യ പരിപാലനരംഗത്തും സജീവ സാനിധ്യമായ ഡോ: പരൻ ഗൗഢ, യോഗ വിദഗ്ദ്ധയ ഡോ:കോമൾ സൈനി എന്നിവർ പങ്കെടുക്കും.

പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാധിഥിയായിരിക്കും. ബഹറിനിലെ ആരോഗ്യ, കായിക മന്ത്രാലയത്തിലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും, ബഹറിനിലെയും യോഗ പരിശീലകരുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ് .

ലോകം ഒരു കുടുംബമാണെന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് ലോകത്ത് എല്ലാ രാജ്യങ്ങളിലും നടക്കുന്ന യോഗാ പ്രചാരണത്തിന് കരുത്ത് പകർന്ന് കൊണ്ട് ബഹറിനിലെ ആരോഗ്യ പരിപാലന രംഗത്ത് യോഗക്കുള്ള പങ്ക് കോൺക്ലേവിലെ മുഖ്യ വിഷയമായിരിക്കാം.

സമൂഹത്തിലെ ആരോഗ്യ, കായിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പ്രത്യേകം ക്ഷണിച്ച് കൊണ്ട് നടത്തുന്ന ഈ പരിപാടി ബഹറിനിൽ ഇഥം പ്രഥമമായി സംഘടിപ്പിക്കപ്പെട്ടിട്ടു ള്ളതാണെന്ന് സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ബികാസ് പ്രസിഡൻ്റ് ഭഗവാൻ അസർപോട്ട, പ്രോപ് യോഗ സ്ഥാപകൻ എഹ്സാൻ അസ്കർ, ബികാസ് പ്രോഗ്രാം ഡയറക്റ്റർ രുദ്രേഷ് കുമാർ സിംഗ്, ബികാസ് ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് നാരായണൻ എന്നിവർ പങ്കെടുത്തു.

Advertisment