Advertisment

ലോകത്തേറ്റവും വിചിത്രമായ 10 ജോലികൾ, ശമ്പളം കേട്ടാൽ ഞെട്ടും

author-image
admin
New Update

publive-image

Advertisment

തൊഴിൽ രംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ പരമ്പരാഗതമായ ചില റോളുകൾ മാത്രമേ നമ്മുടെ മനസിൽ തെളിയൂ. എന്നാൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരം ജോലികൾ ലോകത്തെ ചില രാജ്യങ്ങളിൽ നിലവിലുണ്ട്. ഈ വിചിത്രമായ ജോലികൾക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാൽ ഞെട്ടാത്തവരുണ്ടാകില്ല!

1. ഒന്നും ചെയ്യാനില്ലാത്ത ജോലി

തമാശയല്ല. സ്വീഡൻ ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആർട്ട് പ്രൊജക്റ്റിന്റെ ഭാഗമാണ് ഈ ജോലി. പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വീഡനിലെ ഗോഥെൻബെർഗിലുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ പോയി രാവിലെ പഞ്ച് ഇൻ ചെയ്യണം. വൈകീട്ട് പഞ്ച് ഔട്ട് ചെയ്യണം.

ഇതിനിടയിൽ നമുക്കിഷ്ടമുള്ള എന്തു കാര്യങ്ങളും ചെയ്യാം. പ്രശ്നമില്ല. മാസം 2,300 ഡോളർ അല്ലെങ്കിൽ 1.59 ലക്ഷം രൂപയാണ് ശമ്പളം! 2025-ൽ ഈ സ്റ്റേഷന്റെ പണി പൂർത്തിയാകും വരെ നിയമനം നടക്കില്ല. എന്നാൽ ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം പുറത്തിറക്കിയിട്ടുണ്ട്. വാർഷിക ഇൻക്രിമെന്റും ലീവും എല്ലാം ഉള്ള ജോലി തന്നെ ഇതും.

2. ഡോഗ് ഫുഡ് ടേസ്റ്റർ

വളർത്തു മൃഗങ്ങളുടെ ഭക്ഷണം വിപണിയിൽ ഇറക്കുന്നതിന് മുൻപ് സ്വാദു നോക്കി അഭിപ്രായം കമ്പനിയെ അറിയിക്കുന്നതാണ് ഈ ജോലി. 40000 ഡോളർ അല്ലെങ്കിൽ ഏകദേശം 28 ലക്ഷം രൂപയാണ് വർഷം വരുമാനം.

3. പ്രൊഫഷണലായി ഉറങ്ങാം

ഉറങ്ങുന്ന ജോലി! കമ്പനികളൊന്നുമല്ല, അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയാണ് ഈ വിചിത്രമായ ജോലി ഓഫർ ചെയ്യുന്നത്. 18000 ഡോളർ അഥവാ 12.5 ലക്ഷം രൂപയാണ് ഇതിന് പ്രതിഫലം. എന്നാൽ കേൾക്കുന്ന പോലെ അത്ര എളുപ്പമല്ല ജോലി.

70 ദിവസം അനക്കമില്ലാതെ കിടക്കുന്ന ഒരാൾക്ക് എന്തൊക്കെ പാർശ്വ ഫലങ്ങൾ ഉണ്ടാകുമെന്ന് പറ്റിക്കുകയാണ് നാസയുടെ ലക്ഷ്യം. എന്നാൽ ഇത്രയും റിസ്കില്ലാത്ത ഉറക്ക ജോലിയും ഉണ്ട് കേട്ടോ. ഫിൻലന്റിലെ ഒരു ഹോട്ടൽ അവരുടെ റൂം ടെസ്റ്റ് ചെയ്യാനാണ് 'ഉറക്ക'ക്കാരെ ക്ഷണിക്കുന്നത്.

4. ലൈവ് മാനക്വിൻ

വസ്ത്ര ഷോറൂമുകളിലും മറ്റും വക്കുന്ന പ്രതിമകളെ കണ്ടിട്ടില്ലേ. പ്രതിമകൾക്ക് ശരിക്കുമുള്ള മനുഷ്യരേയും ഇതുപോലെ മാനക്വിനുകളായി നിർത്താറുണ്ട്. ഫാഷൻ ഹബുകളായ മിലാൻ, പാരീസ്, ടോക്കിയോ തുടങ്ങിയ നഗരങ്ങളിൽ ഇത് പതിവാണ്. 45 മിനിറ്റോളം പ്രതിമകളുടെ പോലെ അനങ്ങാതെ നിൽക്കണമെന്നു മാത്രം. മണിക്കൂറിന് 70 ഡോളർ (4,840 രൂപ) ആണ് പ്രതിഫലം.

5. ലേലു അല്ലൂ! ലേലു അല്ലൂ! ലേലു അല്ലൂ!

2001-ൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്രെഡ് ടെയ്‌ലർ എന്നൊരാളെ ജോലിക്കെടുത്തു. ജോലി എന്തായിരുന്നെന്നോ? എയർലൈന്റെ ഭാഗത്തുനിന്നും വന്ന പിഴവുകൾക്ക് യാത്രക്കാരോട് ക്ഷമ ചോദിക്കുക. ഫ്ലൈറ്റ് വൈകുക, യാത്ര മുടങ്ങുക എന്നിങ്ങനെ പല കാര്യങ്ങൾക്ക് ക്ഷമ ചോദിച്ച് പേഴ്സണലൈസ്ഡ് കുറിപ്പുകൾ എഴുതുന്ന ഈ ജോലിക്ക് ശമ്പളമെത്രയായിരുന്നെന്നോ, $4,100 അഥവാ 2.86 ലക്ഷം രൂപ മാസം.

6. ദുർഗന്ധ ജഡ്ജി

വ്യത്യസ്ത ഗന്ധങ്ങളും സുഗന്ധങ്ങളും വിലയിരുത്തുന്നതിനും വേർതിരിച്ചറിയുന്നതിനും പരിശീലനം ലഭിച്ച ഒരു പ്രൊഫഷണലാണ് ദുർഗന്ധം ന്യായാധിപൻ. അവരുടെ കഴിവിനെ പെർഫ്യൂം, ഫുഡ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു, ഈ ജോലിക്കുള്ള ശമ്പളം പ്രതിവർഷം 34 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാകാം.

7. പ്രൊഫഷണൽ വിലാപകൻ

ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും കുടുംബത്തിനുവേണ്ടി മരിച്ചയാളുടെ ദുഃഖം പ്രകടിപ്പിക്കാനും പണം ലഭിക്കുന്ന വ്യക്തിയാണ് പ്രൊഫഷണൽ വിലാപകൻ. ഈ ജോലിയിൽ കരച്ചിൽ, പാടൽ, മറ്റ് വിലാപ ചടങ്ങുകൾ എന്നിവ ഉൾപ്പെട്ടേക്കാം. ഈ ജോലിക്കുള്ള പ്രതിഫലം ഒരു ശവസംസ്കാരത്തിന് 10000 രൂപ മുതൽ 5000 രൂപ വരെയാകാം.

8. ഐസ്‌ബർഗ് മൂവർ

കപ്പലുകൾക്കോ തീരദേശ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ വരുത്തുന്നത് തടയാനും മഞ്ഞുമലകളെ നീക്കാനും തിരിച്ചുവിടാനും വാടകയ്‌ക്കെടുക്കുന്ന ആളാണ് ഐസ്‌ബർഗ് മൂവർ. ഈ ജോലി അപകടകരമാകാം കൂടാതെ പ്രത്യേക വൈദഗ്ധ്യവും ഉപകരണങ്ങളും ആവശ്യമാണ്. ഈ ജോലിക്കുള്ള ശമ്പളം പ്രതിവർഷം 40 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെയാകാം.

9. കാക്ക സംരക്ഷകൻ

ലണ്ടൻ ടവറിൽ പാർക്കുന്ന ഏഴ് കാക്കകളെ സംരക്ഷിക്കുന്ന ജോലിയാണിത്. ഈ കാക്കകൾ ടവർ വിട്ടു പോയാൽ ഇംഗ്ലണ്ട് എന്ന രാജ്യം തകർന്നു പോകുമെന്നാണ് പണ്ടത്തെ വിശ്വാസം. അതു കാത്തുസൂക്ഷിക്കലാണ് 'റെയ്‌വൻ മാസ്റ്ററു'ടെ ജോലി. വർഷം 21,000 പൗണ്ട് അഥവാ 19 ലക്ഷം രൂപയാണ് ശമ്പളം.

10. ഫുൾ-ടൈം നെറ്റ് ഫ്ലിക്സ് കാണാം

കാശും വാങ്ങാംനെറ്റ് ഫ്ലിക്സ് പ്രദർശിപ്പിക്കുന്ന എല്ലാ സീരീസും സിനിമകളും പ്രേക്ഷകരുടെ മുന്നിലെത്തുന്നതിന് മുൻപ് കാണുക എന്നതാണ് ഈ ജോലി. എങ്ങനെയുള്ള സിനിമ അല്ലെങ്കിൽ സീരീസ് ആണെന്ന് മനസിലാക്കി അതിന് കൃത്യമായ ടാഗ് നൽകണാം. പ്രേക്ഷകർക്ക് സേർച്ചിൽ ഇത് സഹായകരമാകും. എന്നാൽ ഇതിന്റെ പ്രതിഫലം പുറത്തുവിട്ടിട്ടില്ല.

Advertisment