Advertisment

വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പ നിരക്കുകൾ അറിയാം..

New Update

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പ നിരക്കുകൾ അറിയാം. ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെ പല ബാങ്കുകളും മാർജിനൽ ലിങ്ക്ഡ് മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്കുകൾ (എംസിഎൽആർ) മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്, കാരണം ഏപ്രിലിലെ മോണിറ്ററി പോളിസി മീറ്റിംഗിൽ ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടർന്നിരുന്നു.

Advertisment

publive-image

എസ്ബിഐയുടെ ഏറ്റവും പുതിയ എംസിഎൽആർ

ഓവർനൈറ്റ് എംസിഎൽആർ നിരക്ക് 7.90 ശതമാനമാണ്. ഒരു മാസത്തെ നിരക്ക് 8.10 ശതമാനമാണ്. മൂന്ന് മാസത്തെ എംസിഎൽആർ 8.10 ശതമാനമാണ്. ആറ് മാസത്തെ എംസിഎൽആർ 8.40 ശതമാനവും ഒരു വർഷത്തെത് 8.50 ശതമാനവുമാണ്. രണ്ട് വർഷത്തെയും  മൂന്ന് വർഷത്തെയും  എംസിഎൽആർ യഥാക്രമം 8.60, 8.70 ശതമാനവുമാണ്. പുതുക്കിയ നിരക്കുകൾ 2023 മെയ് 15 മുതൽ പ്രാബല്യത്തിൽ വരും.

എസ്ബിഐ ഭവന വായ്പാ നിരക്കുകൾ

ക്രെഡിറ്റ് സ്കോർ 750 ല്ലെങ്കിൽ അതിൽ കൂടുതലുള്ള ഉപഭോക്താക്കൾക്ക് സാധാരണ ഭവന വായ്പ പലിശ നിരക്ക് കുറഞ്ഞത് 9.15 ശതമാനമാണ്.  ഈ സാഹചര്യത്തിൽ റിസ്ക് പ്രീമിയം ബാധകമല്ല. 700 മുതൽ  749 വരെ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ബാധകമായ പലിശ നിരക്ക് 9.35 ശതമാനമാണ്. ഇവിടെ റിസ്ക് പ്രീമിയം 20 ബേസിസ് പോയിന്റാണ്. 650 മുതൽ  699 വരെയുള്ള സിബിൽ സ്‌കോറിന് ബാങ്ക് 9.45 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 550 മുതൽ  649 വരെയുള്ള സിബിൽ സ്‌കോറിന്, സാധാരണ ഭവനവായ്പകൾക്ക് ബാങ്ക് 9.65 ശതമാനമാണ്. ഈ നിരക്കുകൾ 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

 

Advertisment