Advertisment

ഡോ. ബോബി ചെമ്മണൂരിന് കെ & കെ സോഷ്യല്‍ ഫൌണ്ടേഷന്‍റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ്

New Update

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൌണ്ടേഷന്‍റെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു.

Advertisment

publive-image

മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച് നടന്ന ചടങ്ങില്‍ എം എല്‍ എയും ജന്മുകാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ. ബോബി ചെമ്മണൂരിന് അവാര്‍ഡ് സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, യു എന്‍ മുന്‍ അംബാസഡര്‍ ഡോ. ടി പി ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്‌ ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എല്‍ രാധാകൃഷ്ണന്‍ ഐ എ എസ്, കര്‍ണ്ണാടക ഐ ജി ഹരിശേഖര്‍ ഐ പി എസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, എല്‍ ഐ സി മുന്‍ ചെയര്‍മാന്‍ എസ് ബി മൈനക്, പ്രമുഖ സംവിധായകന്‍ കെ മധു, കെ & കെ ഫൌണ്ടേഷന്‍ ദേശീയ പ്രസിഡന്റ് പ്രിന്‍സ് വൈദ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment