Advertisment

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം; 60 പവൻ സ്വർണ്ണം നഷ്ടപ്പെട്ടു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ വിജയ് യേശുദാസിന്റെ ഭാര്യ ദർശന പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഭിരാമപുരം പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

publive-image

60 പവൻ സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. മോഷണത്തിൽ വീട്ടുജോലിക്കാരിയായ മനേക, പെരുമാൾ എന്നിവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment