Advertisment

സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു. ഫെബ്രുവരി 4 ,5 തിയതികളിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വെച്ച് വിവാഹച്ചടങ്ങുകൾ നടക്കുമെന്ന് താരങ്ങൾ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും പ്രണയിത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

എന്നാൽ സിദ്ധാർത്തോ കിയാരയോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പൊതുവായി യാതൊരു പ്രഖ്യാപനവും നടത്തിയിരുന്നില്ല. സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ 'മിഷൻ മജ്നു'വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു. 2020ൽ പുറത്തിറങ്ങിയ 'ഷെർഷാ' എന്ന ചിത്രത്തിൽ സിദ്ധാർഥും കിയരായും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisment