Advertisment

ഷാരൂഖ് ചിത്രം പത്താന്‍റെ ജൈത്രയാത്ര ആയിരം കോടി ക്ലബ്ബിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജനുവരി ഇരുപത്തഞ്ചിനു തുടങ്ങിയ പത്താന്‍റെ ജൈത്രയാത്ര ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുന്നു. ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ സ്‌പൈ ആക്ഷന്‍ ത്രില്ലറായ പത്താന്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്തു കൊണ്ടാണ് ആയിരം കോടിയുടെ കൊടുമുടിയില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്നത്.

റിലീസ് ചെയ്തതിന്‍റെ പതിനെട്ടാമത്തെ ദിവസം 924 കോടി ആഗോളകലക്ഷന്‍ നേടി പത്താന്‍ മുന്നേറുകയാണ്. ദീപിക പദുക്കോണ്‍ നായികായാവുന്ന പത്താനില്‍ ജോണ്‍ എബ്രഹാമാണു പ്രതിനായക വേഷത്തിലെത്തുന്നത്.

യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു സിദ്ധാര്‍ഥ് ആനന്ദാണ്. ഇന്ത്യയില്‍ നിന്നും മാത്രം 572 കോടിയിലേറെയാണു ചിത്രം ബോക്‌സോഫീസ് കലക്ഷന്‍ നേടിയത്. ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണു നേരത്തെ ആയിരം കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

Advertisment