Advertisment

മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായ ആര്യാ ബാബു ആദ്യമായി നായികയാവുന്ന '90 മിനിറ്റ്സ്' മാർച്ച് 10ന്

author-image
ഫിലിം ഡസ്ക്
New Update

publive-image

മിനിസ്ക്രീനിലൂടെ ശ്രദ്ധേയയായ ആര്യാ ബാബു ആദ്യമായി നായികയാവുന്ന '90 മിനിറ്റ്സ്' എന്ന പൊളിറ്റിക്കൽ ത്രില്ലർ മാർച്ച് 10ന്എത്തുന്നു. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവ് സിനിമയുടെ ഒരു പ്രധാന പ്രമേയമാണ്. അരുൺ കുമാർ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ, ബേബി ഐസ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.

നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗാഡ്വിൻ മൈക്കിൾ, ഷിബു മുരളി, മിജോ ജോസഫ്, റോംസൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

Advertisment