Advertisment

കാത്തിരിപ്പുകൾക്ക് വിരാമം; ‘തുറമുഖം’ തിയേറ്ററിലെത്തി

author-image
ഫിലിം ഡസ്ക്
New Update

publive-image

സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരുന്ന രാജീവ് രവി ചിത്രം ‘തുറമുഖം’ ഇന്ന് തിയേറ്ററിലെത്തി. രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തുറമുഖം.’ 2019 ൽ ചിത്രീകരണം കഴിഞ്ഞ് ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് റിലീസിനെത്തുന്നത്. 2022 അവസാനം ചിത്രത്തിന്റെ വിതരണം മാജിക്ക് ഫ്രെയിംസ് ഏറ്റെടുത്തിരിക്കുന്നു. ഇതിനു പിന്നാലെയാണ് തീയതിയും പ്രഖ്യാപിച്ചത്.

നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം.

Advertisment