Advertisment

രാമസിംഹന്റെ വാരിയം കുന്നന് ചെക്ക് വെക്കാൻ ഫൈസൽ ഹുസ്സൈൻ: മലബാർ സിംഹം വാരിയൻ കുന്നന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ

author-image
ഫിലിം ഡസ്ക്
New Update
Advertisment
publive-image
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹംവാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. ‘ഭൂരിപക്ഷ മതേതര വിശ്വാസികളും ചരിത്രം പഠിച്ചവരും
ധീര രക്തസാക്ഷിയും സ്വാതന്ത്ര സമര സേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം എന്നും സ്മരിച്ചു കൊണ്ടേയിരിക്കും’ എന്ന് സംവിധായകൻ കുറിച്ചു.
നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു. ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും എന്ന് ഫൈസൽ അവകാശപ്പെടുന്നു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പോരാടിയ ധീര രക്തസാക്ഷി വാരിയൻ കുന്നത്ത് കുഞ്ഞഹ്മദാജിയെ അഭ്രപാളിയിൽ എത്തിക്കുന്നത് ശ്രദ്ധേയനായ യുവ സംവിധായാകൻ ഫൈസൽ ഹുസൈൻ ആണ്. പ്രമുഖ ചരിത്രക്കാരൻ ജാഫർ ഈരാറ്റുപേട്ട സ്ക്രിപ്റ്റ് ഒരുക്കുന്നു. നിർമ്മാണം -ചക്കി പറമ്പൻ ഫാമിലി അസോസിയേഷൻ,
ക്യാമറ – പ്രബീഷ് ലാൻസി, പശ്ചാത്തല സംഗീതം – സിമ്പു സുകുമാരൻ, ഗാന രചന – ബാപ്പു വാവാട്, പ്രോജക്റ്റ് കോഡിനേറ്റർ – ഷാഫി കൂളിമാട്, പ്രോജക്റ്റ് എക്സിക്യൂട്ടിവ് – സി.പി.ഇബ്രാഹിം, ലോക്കേഷൻ മാനേജർ – സി.പി. സലീം, റഫീഖ് ആനക്കാംപൊയിൽ
മേക്കപ്പ് – അനീഷ് പാലോട് , സ്റ്റിൽസ് – അനിൽ ജനനി പോസ്റ്റർ – രാജേഷ് തിരുവല്ലം
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
വാരിയംകുന്നത്ത്
കുഞ്ഞമ്മദ് ഹാജിയെ
താറടിക്കാൻ വേണ്ടി
നാടിന്റെ ഐക്യവും
സൗഹാർദ്ദവും തകർക്കുന്ന
വർഗീയ വിഷം ചീറ്റുന്ന
സിനിമ റിലീസ് ചെയ്തത് മുഖാന്തരം
ഒരു പ്രത്യേക തരം വിഭാഗത്തെ സുഖപ്പെടുത്തുമെങ്കിലും
ഭൂരിപക്ഷ മതേതര വിശ്വാസികളും
ചരിത്രം പഠിച്ചവരും
ധീര രക്തസാക്ഷിയും
സ്വാതന്ത്ര സമര സേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി ബാക്കിയാക്കിയ സംഭാവന കാലം ഉള്ളിടത്തോളം
എന്നും സ്മരിച്ചു കൊണ്ടേയിരിക്കും…
അത്രയ്ക്ക് ഊർജ്ജമാണ് മാനവരാശിക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കൈമാറിയിട്ടുള്ളത്.
വാരിയം കുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ പ്രധാന ഏടുകളെ ആസ്പദമാക്കി വാരിയംകുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയുടെ
കുടുംബം”ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ” നിർമ്മിക്കുന്ന സിനിമ എന്റെ സംവിധാനത്തിൽ അണിയറയിൽ സഞ്ജമായി കഴിഞ്ഞു.
നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു.
ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും.
#മലബാർസിംഹംവാരിയൻകുന്നൻ എന്ന് പേരിട്ട ചിത്രം
ചരിത്രത്തോട് നൂറ് ശതമാനം നീതി പുലർത്തുകയും കള്ള പ്രചരണം നടത്തുവർക്കും വർഗീയ വിഷം ചീറ്റുന്നവർക്കുമുള്ള മറുപടി കൂടിയായിരിക്കും.
കൂടെ ഉണ്ടാവണം.
വിശ്വസ്ഥതയോടെ
ഫൈസൽ ഹുസൈൻ
(സംവിധായകൻ,
“മലബാർ സിംഹം
വാരിയൻകുന്നൻ” )
Advertisment