Advertisment

റിവഞ്ച് സ്റ്റോറിയുമായി 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന ''ക്രൗര്യം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

റിമംബർ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ പോലീസ് റിവഞ്ച് സ്റ്റോറിയുടെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ,ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബി.ആർ.എസ്. ക്രിയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു. ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദി ഷാൻ, ഗാവൻ റോയ്, റോഷിൽ പി രഞ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, സന്തോഷ്‌ മണ്ണൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment