Advertisment

രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം യാനൈ മുഖത്താൻ ട്രെയിലർ മില്യനുകൾ കടന്ന് മുന്നേറുന്നു !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment
 യുവ സംവിധായകൻ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമയായ " യാനൈ മുഖത്താൻ" ഏപ്രിൽ 14- ന് റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്ത് വിട്ടു.വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലർ പുറത്ത് വിട്ട് ഏതാനും   മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിൽ ഏറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറ്റം തുടരുകയാണ്. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് പ്രമേയമാണ് സിനിമയുടേത് എന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. തമിഴിൽ " യാനൈ മുഖത്താൻ " എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്.
publive-image
മലയാളത്തിൽ 'വാരിക്കുഴിയിലെ കൊലപാതകം ', ' ഇന്നു മുതൽ ', ' ലാൽ ബഹദൂർ ശാസ്ത്രി ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില. യോഗി ബാബുവാണ് ഫാൻ്റസി - ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. ഊർവശി,രമേഷ് തിലക്,കരുണാകരൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
publive-image
തൻ്റെ യാനൈ മുഖത്താനെ കുറിച്ച് രജീഷ് മിഥില പറയുന്നു ....
" ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയിൽ കാശ് ഇട്ടിട്ടെ പോകു. അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിൻ്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നേരിൽ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല.
അങ്ങനെ വന്നാൽ തന്നെ താനാണ് ദൈവം എന്ന് അയാൾക്ക് തെളിയിക്കാൻ പോരാടേണ്ടി വരും. രമേഷ് തിലകിൻ്റെ ജീവിതത്തിൽ യോഗി ബാബുവിൻ്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ആദ്യന്തം ജിജ്ഞാസാഭരിതവും നർമ്മരസപ്രദവുമായ എൻ്റർടൈനറായിരിക്കും " യാനൈ മുഖത്താൻ ".
 ഗ്രേറ്റ് ഇന്ത്യൻ സിനിമാസിൻ്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ്
യാനൈ മുഖത്താൻ' നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
Advertisment