Advertisment

ഭര്‍ത്താവിന്‍റെ ചികിത്സക്ക് പണം കണ്ടെത്താന്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ 42000 രൂപയ്ക്ക് വിറ്റു

New Update

കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്‍റെ ചികിത്സക്ക് പണം കണ്ടെത്താന്‍ മറ്റു വഴികളില്ലാതെ കേവലം 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാവ് ഒരു ദല്ലാള്‍ വഴി 42000 രൂപയ്ക്ക് വില്‍പ്പന നടത്തി.

Advertisment

publive-image

ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലുള്ള 'ഹാഫിസ് ഗഞ്ച് ടാക്കിയ' ഗ്രാമവാസിയായ രാം സ്വരൂപ്‌ ജോലിസ്ഥലത്തുവച്ചു നടന്ന അപകടത്തെത്തുടര്‍ന്ന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് കഴിഞ്ഞ രണ്ടര മാസമായി കിടപ്പിലാണ്. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം അതോടെ പട്ടിണിയിലായി.

സ്വന്തമായി വീടോ ,വസ്തുവോ ,റേഷന്‍ കാര്‍ഡോ ഇവര്‍ക്കിനി യുമില്ല. വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും അനുവദിച്ചിട്ടില്ല. മൂന്നുമാസമായി വീട്ടുവാടക നല്‍കിയിട്ട്. ഉടമയുടെ ഇറക്കിവിടല്‍ ഭീഷണി മറ്റൊരുവശത്ത്.

publive-image

ഇതിനിടെ 15 ദിവസം മുന്പ് രാംസ്വരൂപിന്റെ ഭാര്യ മഞ്ചു മൂന്നാമതും ഒരാണ്‍കു ഞ്ഞിനു ജന്മം നല്‍കി. ഈ കുഞ്ഞിനെയാണ് ഇപ്പോള്‍ വിലപ്പന നടത്തിയിരി ക്കുന്നത്..കുഞ്ഞിനെ കാണാതായപ്പോള്‍ അയല്‍ക്കാരാണ് പോലീസിനെയും അധികാരികളെയും വിവരമറിയിച്ചത്.

" ഞങ്ങള്‍ക്ക് മറ്റു വഴികളില്ലായിരുന്നു. ചികിത്സക്ക് പണം വേണം.പണയം വെക്കാന്‍ വീടോ ,വസ്തുവോ ഇല്ല.രാംസ്വരൂപ് സുഖം പ്രാപിക്കേണ്ടത്‌ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും. മനസോടെയല്ല ഞങ്ങളുടെ കുഞ്ഞിനെ വിറ്റത്. വേറെ ഒരു വഴിയും ഞങ്ങള്‍ക്ക് മുന്നിലില്ലായിരുന്നു." മഞ്ചു ഇന്നലെ ബറേലി കലക്ടറോട് പറഞ്ഞതാണിത്.

publive-image

കലക്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ അധികാരികളും വിവരമറിഞ്ഞ് സ്ഥലത്തെത്തി. വില്‍പ്പന നടത്തിയ കുഞ്ഞിനെ വീണ്ടെടു ക്കുമെന്നും രാം സ്വരൂപിനും കുടുംബത്തിനും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയ കുടുംബം ഒളിവിലാണ്.അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികാരികളും പോലീസും.

Advertisment