Advertisment

തലതെറിച്ചവർ ഇനി ഒടിടിയിലേക്ക്; രോമാഞ്ചം റിലീസ് തിയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തിയേറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഏപ്രിൽ 7-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും.മലയാളത്തിലെ എക്കാലത്തെയും വലിയ ​ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തെ ഇടം പിടിച്ചിരുന്നു.

സിനിമ ഹൊറർ കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് ഒരു മാസം കൊണ്ട് ബോക്‌സോഫീസില്‍ നിന്നും 62 കോടി രൂപയാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.അർജുൻ അശോകൻ, സൗബിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺപോൾ ജോർജ്, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവരാണ്. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.

Advertisment