Advertisment

മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റി ഭര്‍ത്താവ്; ആദ്യരാത്രിയിലെ കിടപ്പറ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ദമ്പതികള്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സമൂഹ മാദ്ധ്യമങ്ങളുടെ വരവോടെ സ്വകാര്യതയെല്ലാം നഷ്ടമായ അവസ്ഥയിലാണ്. എല്ലാം പരസ്യമാക്കണം എന്ന നിലപാടിലാണ് ഇപ്പോഴത്തെ യുവതലമുറ. കല്യാണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് കൂടുതലായും സമൂഹ മാദ്ധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

സേവ് ദ ഡേറ്റ് എന്ന് ഓമനപേരിട്ട് വിളിക്കുന്നതില്‍ നിന്നും തുടങ്ങി ഇപ്പോള്‍ ദമ്പതികളുടെ ആദ്യരാത്രിയിലെ ദൃശ്യങ്ങളും പോസ്റ്റ് ചെയ്യുകയാണ്, രാഹുല്‍, ആരുഷി ദമ്പതിമാരാണ് ഇപ്പോള്‍ ആദ്യരാത്രിയിലെ കിടപ്പറ ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാമറ ഓണ്‍ ആക്കിയതായും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായും ഇരുവര്‍ക്കും ബോധ്യമുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങള്‍ പറയും.

പക്ഷേ ആ വാര്‍പ്പുമാതൃകകളെ തച്ചുടച്ച് കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികള്‍. വിവാഹരാത്രിയിലെ രംഗങ്ങള്‍ പകര്‍ത്തുക മാത്രമല്ല, അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ സഹായിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് തുടക്കം.

ജനുവരി 25ന് തന്റെ തന്നെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇതിനു ശേഷം ബാലിയില്‍ ഹണിമൂണ്‍ പോയ വിവരങ്ങളും ഈ പേജില്‍ കാണാം. വിവാഹത്തിനായി അണിഞ്ഞ ആഭരണങ്ങളും സങ്കീര്‍ണമായ മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റാന്‍ രാഹുല്‍ ഭാര്യയെ സഹായിക്കുന്നുണ്ട്.

വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധ നേടി കുതിക്കുകയാണ്. ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ് എന്നാണ് രാഹുലും ആരുഷിയും സ്വയം വിശേഷിപ്പിക്കുന്നത്. വിവാഹദിനത്തില്‍ നിന്നുള്ള ഇവരുടെ ചിത്രം

Advertisment