Advertisment

ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷിച്ചു

New Update

publive-image

Advertisment

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്റർ നാഷണൽ നഴ്സസ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബീർ ഗ്രൂപ്പിന്റെ സൗദിയിലെ 17 ബ്രാഞ്ചുകളിലും വ്യത്യസ്തമായ പരിപാടികൾ നടന്നു, കൂടാതെ ജിദ്ദ-മക്ക റീജിയനിൽ നിന്നുള്ള നഴ്സസുമാരെ ഉൾപ്പെടുത്തി വിപുലമായ പരിപാടി അബീർ ഷറഫിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

'നമ്മുടെ നസ്‌സുമാർ നമ്മുടെ ഭാവി' എന്നതാണ് ഈ വർഷത്തെ നഴ്സസ് ഡേയുടെ പ്രമേയം.

ആധുനിക നേഴ്സിങ് രീതിയുടെ ഉപജ്ഞാതാവ് ഫ്ളോറൻസ് നൈറ്റിങ്ഗലിന്റെ ജന്മദിനമാണ് അന്തരാഷ്ട്ര നേഴ്സസ് ദിനമായി ആചരിക്കുന്നത്. നൈറ്റിങ്ഗൽസ് പ്ലെഡ്ജ്, കാൻഡിൽ ലൈറ്റിങ്ങ്, വിവിധ സാംസ്‌കാരിക പരിപാടികൾ, മികച്ച നഴ്‌സുമാർക്കുള്ള അവാർഡുകൾ, ഡെയ്‌സി അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ നടന്നു.

അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ ജംഷിത് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു, ഡോ. അഫ്സർ ഇഹ്തിശാം. ഡോ അഹമ്മദ് ആലുങ്ങൽ, അബ്ദുൽ ജലീൽ ആലുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. തെരേസിത ജോയ്, ഏപ്രിൽ പോർച്ചുഗൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment