Advertisment

നുണക്കഥകളിലൂടെ ദളിതരെയും ന്യൂനപക്ഷങ്ങളെയും അപരവത്കരിച്ച്, ജന്മനസ്സുകളിൽ നിറക്കുന്ന വെറുപ്പിന്റെ ചളിയിൽ നിന്ന് താമര വിരിയിക്കാമെന്ന സംഘപരിവാർ മോഹം പരാജയപ്പെടുത്തിയ കർണാടക ജനത മഹനീയർ": പ്രവാസി വെൽഫയർ

New Update

publive-image

Advertisment

രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വരെ അതിർവരമ്പുകളില്ലാതെ കടുത്ത വർഗ്ഗീയതയും തീവ്ര വംശീയതയും വിളമ്പിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ഇരുട്ടിന്റെ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകിയ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രവാസി വെൽഫയർ സൗദി പടിഞ്ഞാറൻ മേഖല പത്രകുറിപ്പിൽ അറിയിച്ചു.

ഏത് ഭരണവിരുദ്ധ വികാരത്തെയും വർഗ്ഗീയ പ്രചരണങ്ങൾ കൊണ്ടും നുണ പ്രചരണങ്ങൾ കൊണ്ടും മറികടക്കാം എന്ന സംഘ്പരിവാറിന്റെ ഗീബൽസിയൻ തന്ത്രങ്ങൾ കാറ്റിൽ പറത്തി ജനാധിപത്യത്തിന്റെ കരുത്ത് തെളിയിച്ച കർണാടകയിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

കെട്ടിച്ചമച്ച നുണ കഥകളിലൂടെ ന്യൂനപക്ഷങ്ങളേയും ദളിതരെയും അപരവത്കരിച്ച്, ജന്മനസ്സുകളിൽ വെറുപ്പിന്റെ ചളി നിറച്ച് അതിൽ താമര വിരിയിക്കുന്നത് പതിവാക്കിയ സംഘപ്പരിവാർ ഒരു സംസ്ഥാനത്തെ തന്നെ അപമാനിക്കുന്ന നുണ സിനിമ നിർമിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ ലഭിച്ച ഈ തിരിച്ചടി കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഏറെ മധുരം നിറഞ്ഞ വാർത്തയാണ് തീർച്ച.

അടുത്ത് വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടു പാലകയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെങ്കിൽ സംഘപരിവാറിന് ഉറക്കം കെടുത്തുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്, അത്കൊണ്ട് തന്നെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുന്നു...

Advertisment