Advertisment

റിയാദ് കേളി നേതാവ് മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ അനുശോചനം; മൃതദേഹം നാട്ടിലെത്തിക്കും

New Update

publive-image

Advertisment

റിയാദ്: സൗദി തലസ്ഥാനത്തെ ഇടതുപക്ഷ അനുഭാവ കലാ സാംസ്കാരിക സംഘടനയായ കേളി കേളി കലാസാംസ്കാരിക വേദിയുടെ ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ (64) മരണമടഞ്ഞതിൽ നിരവധി സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. കഴിഞ ദിവസമാണ് മനോഹരൻ രക്താധിസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ടത്.

ഭാര്യ: ലക്ഷ്മി. മക്കൾ: ലിനോജ് (ദുബായ്), മനീഷ്. ദുബൈയിലുള്ള മകൻ അച്ഛന്റെ അസുഖത്തെ തുടർന്ന് റിയാദിൽ എത്തിയിരുന്നു. റിയാദ് അൽസലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിക്കുകയും, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും മരണമടയുകയുമായിരുന്നു.

പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറായി ജോലി ചെയ്തു വരുന്നു.

കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നടപടികൾ സ്വീകരിച്ചു വരുന്നു.

Advertisment