Advertisment

സകുടുംബം ഉംറയ്‌ക്കെത്തിയ കോതമംഗലം സ്വദേശി മടങ്ങേണ്ട ദിവസം മക്കയിൽ മരണപ്പെട്ടു; അന്ത്യവിശ്രമം കഅബയുടെ നാട്ടിൽ

New Update

publive-image

Advertisment

ജിദ്ദ: കോതമംഗലം സ്വദേശി മീരാൻ കുഞ്ഞു മക്കയിലെത്തിയത് ഭാര്യ, മറ്റു കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം വിശുദ്ധ ഉംറ നിർവഹിക്കാൻ. എല്ലാം ഭംഗിയായി നിറവേറ്റിയ ശേഷം നാട്ടിലേയ്ക്ക് മടങ്ങേണ്ട ദിവസം വന്നെത്തി - അതായത് ഇന്ന്, ശനിയാഴ്ച. മീരാൻ കുഞ്ഞു മടങ്ങി, കുടുംബസമേതമല്ല , തീർത്തും ഒറ്റയ്ക്ക്. പോയത് നാട്ടിലേക്കല്ല, പരലോകത്തേയ്ക്ക്.

കോതമംഗലം, അടിവാട്, പടിഞ്ഞാറെ വീട്ടില്‍ പരേതനായ അലിയുടെ മകനും പെരുമാറ്റത്ത് ബിസിനസ് നടത്തിവരികയുമായിരുന്ന മീരാന്‍ കുഞ്ഞ് (58) ആണ് മക്കയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്.ഭാര്യ: സിദ്ധീഖ് മൗലവിയുടെ സഹോദരി ഷൈല. മക്കള്‍: ഹസ്‌ന, ഹുസ്‌ന. മരുമക്കള്‍: നജീബ്. സനൂബ്.

കൂടെയുള്ളവർ കടുത്ത ദുഖത്തിലാണെങ്കിലും, മീരാൻ കുഞ്ഞു വരിച്ചത് വിശുദ്ധ മരണമാണെന്നതിൽ ആ യാഥാർഥ്യം ഉൾകൊള്ളുകയാണ്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുകയും ചെയ്തു.

Advertisment