Advertisment

സാമൂഹിക സേവനം വിശ്വസിയുടെ ബാധ്യത: ആർ എസ് സി

New Update

publive-image

Advertisment

ജിദ്ദ: അപാരമായ കാരുണ്യവും സഹിഷ്ണുതയും സന്നദ്ധ സേവകന്റെ മുഖമുദ്രയാകണമെന്ന് കേരള മുസ്ലിം ജമാഅത് മലപ്പുറം ജില്ലാ സെക്രട്ടറി ബഷീർ മാസ്റ്റർ ചെല്ലക്കൊടി അഭിപ്രായപ്പെട്ടു. ആർ. എസ്. സി ജിദ്ദ സോൺ ഹജ്ജ് വളന്റീർ കോർ സംഗമത്തിൽ 'സേവനത്തിന്റെ തിരുചര്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരു നബിയുടെ ജീവിതത്തിലുടെ നീളം കാരുണ്യത്തിന്റെയും ക്ഷമയുടെയും സേവനത്തിന്റെയും മഹത്തായ മാതൃകകൾ ദർശിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടായിരത്തിലധികം വളണ്ടിയർമാരാണ് ഈ വർഷം ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസ ഘടകമായ ആർ എസ് സിക്ക് കീഴിൽ പ്രവർത്തിക്കുന്നത്.

 

publive-image

ഷറഫിയയിൽ നടന്ന സംഗമം ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി മുജീബ് എ ആർ നഗർ ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ, ബഷീർ തൃപ്രയാർ,സൗദി നാഷണൽ ഹജ്ജ് വളന്റീർ കൺവീനർ ഇർഷാദ് കടമ്പോട്, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

വളണ്ടീയർമാർക്ക് ആവശ്യമായ പ്രാഥമിക പരിശീലനവും നിർദ്ദേശങ്ങളും സംഗമത്തിൽ നൽകി.

സ്വാദഖതുള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി റഫീഖ് കൂട്ടായി സ്വാഗതവും മുഹമ്മദ്‌ ഷംഷാദ് നന്ദിയും പറഞ്ഞു.

ആർ എസ് സി ഹജ്ജ് വളണ്ടിയർ കോറിന് കീഴിൽ വളന്റീർ സേവനത്തിന് തയ്യാറുള്ളവർ 0533590946 നമ്പറിലോ http://hvc.rsconline.org എന്ന ലിങ്കിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Advertisment