Advertisment

ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി; സർക്കാർ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് യുഎഇ

New Update

publive-image

Advertisment

ദുബായ്: ഫെഡറൽ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി യുഎഇ. ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും അനുവദിക്കുന്നതാണ് മാറ്റം. ജൂലൈ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

പ്രതിവാര ജോലി സമയം 40 മണിക്കൂറായാണ് നിശ്ചയിച്ചിട്ടുളളത്. പ്രതിദിനം പത്ത് മണിക്കൂർ വീതം നാല് ദിവസം ജോലിചെയ്താൽ മൂന്ന് ദിവസം വാരാന്ത്യ അവധിയായി ലഭ്യമാകുമെന്ന് ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്കായി രൂപപ്പെടുത്തിയ പുതിയ പ്രവർത്തന മാതൃക അതോറിറ്റിയുടെ വെബ്സൈറ്റിലും വിശദമാക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 9 അനുസരിച്ച് ഫെഡറൽ മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, എൻ്റിറ്റികൾ എന്നിവയ്ക്കുള്ളിൽ ജീവനക്കാരെ അഞ്ച് വ്യത്യസ്ത തരം തൊഴിൽ വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. പട്ടിക അനുസരിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിദൂരമായി ജോലി ചെയ്യാനും അനുമതിയുണ്ട്. താൽക്കാലിക, പാർട്ട് ടൈം ജീവനക്കാർക്കും ഇതേ ആനുകൂല്യം ലഭ്യമാകും. കൂടുതൽ ചടുലവും കാര്യക്ഷമവുമായ തൊഴിൽ നിയമങ്ങൾ നൽകാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് അനുസൃതമായാണ് മാറ്റങ്ങളെന്നും അധികൃതർ സൂചിപ്പിച്ചു.

2021 നവംബറിൽ സ്വകാര്യ മേഖലയിലും സമാനമായ നടപടിക്രമങ്ങൾ അധികാരികൾ നടപ്പാക്കിയിരുന്നു. മാറ്റത്തിന് ജീവനക്കാരുടെയും തൊഴിലുടമയുടെയും സമ്മതം ആവശ്യമാണെന്നും മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertisment