Advertisment

ആദ്യം അതത്ര കാര്യമാക്കി എടുത്തില്ല, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു - കീര്‍ത്തി സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

സിനിമാ താരങ്ങള്‍ക്ക് നേരെ നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്.  ഇപ്പോള്‍ നടി കീർത്തി സുരേഷും ട്രോൾ ആക്രമണത്തിനിരയായിരിക്കുകയാണ്.

Advertisment

publive-image

തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ കീർത്തിയുടെ ലുക്കിനെ പരിഹസിച്ചായിരുന്നു ട്രോൾ. ആ ട്രോളുകളെല്ലാം തന്നെ വേദനിപ്പിച്ചു എന്ന് താരപുത്രി പറയുന്നു.

തെലുങ്കിലെ പുതിയ ചിത്രമായ അഗ്‌ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.

Advertisment