Advertisment

അൾജീരിയയിൽ കാട്ടുതീ പടരുന്നു;സൈനികരടക്കം ഇത് വരെ കാട്ടുതീയിൽപ്പെട്ട് മരിച്ചത് 38 പേർ.നിരവധി പേരെ മാറ്റി പാർപ്പിച്ചു

New Update

publive-image

Advertisment

ആഫ്രിക്ക: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. സൈനികരടക്കം ഇത് വരെ കാട്ടുതീയിൽപ്പെട്ട് മരിച്ചത് 38 പേർ. 25 സൈനികരാണ് ഇത് വരെ മരിച്ചത്. കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് അൾജീരിയൻ സർക്കാർ. നിരവധി പേരെ മാറ്റി പാർപ്പിച്ചു.

ടി.സി ഒസു പ്രവിശ്യയിലാണ് തീ പടർന്നത്. തലസ്ഥാനമായ അൾജൈഴേഴ്സിൽ നിന്നും 150 കിലോമീറ്റർ അകലെയാണിത്. ആയിരക്കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്. കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്. കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളിൽ വലിയ കാട്ടുതീ ആളിക്കത്തുകയാണ്. തുർക്കിയിൽ വ്യാപകമായ നാശനഷ്ടമാണ് തീപ്പിടുത്തത്തിലൂടെ ഉണ്ടായത്. ഹെക്ടർ കണക്കിന് വനം കത്തി നശിച്ചിരുന്നു.

NEWS
Advertisment