ഹോബാർട്ട്: ആസ്‌ട്രേലിയയിലെ ഹോബർട്ടിൽ നടക്കുന്ന സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോളിൽ 8 മലയാളികൾ സ്ഥാനം പിടിച്ചു. ആസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയ ഹോബാർട്ടിൽ നാളെ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ ആണ് നേരിടുന്നത്.
ആസ്‌ട്രേലിയയിൽ കുടിയേറിയ പതിനാറ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളിൽനിന്നുള്ള പ്രതിനിധികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കുന്നത്. ചാലക്കുടി സ്വദേശി അജു ആന്റണി യാണ് ടീമിനെ നയിക്കുന്ന മലയാളി. ഫഹദ് നൂറുദ്ധീൻ (പയ്യോളി), ജോജി ജോസഫ് (കൊച്ചി), അശ്വിൻ കരുവാട്ടിൽ (കോഴിക്കോട്), ഡാനിഷ് റോഷൻ (നിലംബൂർ), ജാവേദ് മുഹ്‌സിൻ (മങ്കട), സുകൂശ് ജോസഫ് (എറണാകുളം), ബെന്നി ആന്റണി (മഞ്ചേരി), പാട്രിക് അനിൽ (എറണാകുളം) എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
നാല് രാജ്യങ്ങൾ വീതം ഉൾകൊള്ളുന്ന നാല് ഗ്രൂപ്പുകൾ ആയിട്ടാണ് പ്രാഥമിക മത്സരങ്ങൾ. ഗ്രീസ്, സിറിയ, യുഎഇ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നത്.