Advertisment

ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകാതെ ട്വിറ്ററിന്റെ ബ്ലൂ സബ്ക്രിപ്ഷന്‍ പ്ലാന്‍; വന്‍ കൊഴിഞ്ഞുപോക്ക് ! മസ്‌കിന്റെ പദ്ധതി പാളി ?

New Update

publive-image

Advertisment

ട്വിറ്ററിന്റെ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ നിന്ന് ഉപഭോക്താക്കള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയതായി റിപ്പോര്‍ട്ട്. തുടക്കത്തില്‍ 1,50,000 പേര്‍ ഈ പ്ലാന്‍ ഉപയോഗിച്ചിരുന്നെങ്കിലും ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 68,157 പേര്‍ മാത്രമാണ് ഇതിലുള്ളത്. 80,000-ത്തിലധികം ഉപഭോക്താക്കള്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഒഴിവാക്കി.

ട്വിറ്ററില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗങ്ങളിലൊന്നായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ ട്വിറ്റര്‍ ബ്ലൂ എന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചത്. പ്രതിമാസ നിരക്ക് നല്‍കി ഇതിന്റെ ഭാഗമാവുന്ന എല്ലാവര്‍ക്കും പേരിനൊപ്പം നീലനിറത്തിലുള്ള ചെക്ക്മാര്‍ക്കും അധിക സേവനങ്ങളും ലഭിക്കുന്നതാണ് പദ്ധതി.

മുമ്പ് പ്രശസ്തരായ വ്യക്തികളുടെ അക്കൗണ്ടുകളെ അവരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്നതായിരുന്നു നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക്. വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

Advertisment