Advertisment

ലായനി വില്‍ക്കാനെത്തി വീട്ടുമുറ്റത്ത് നിന്ന് നാലര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അതിഥി തൊഴിലാളി പിടിയില്‍

ഉത്തര്‍പ്രദേശ് സ്വദേശി മനീത് സിങ്ങാണ് പിടിയിലായത്. 

New Update
arrest 234 mavelikkara

മാവേലിക്കര: തഴക്കരയില്‍ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി. തഴക്കര കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്‍-ജീന ദമ്പതികളുടെ മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി മനീത് സിങ്ങാ(30)ണ് പിടിയിലായത്. 

വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. ടൈല്‍ വില്‍ക്കാനുള്ള ലായനി വില്‍ക്കാനെത്തിയ മനീത് സിങ് കുട്ടിയെ എടുത്ത് വീട്ടുമുറ്റത്തുണ്ടായിരുന്ന ബുള്ളറ്റിന്റെ സൈലന്‍സറില്‍ ഇരുത്തി. ഇതുകണ്ട് കുട്ടിയുടെ സഹോദരന്‍ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

 

Advertisment