Advertisment

ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: ലോകാരോഗ്യ സംഘടന

ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ കുറവാണ്.

New Update
covid cases 345 news

ജനീവ: ലോകത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റര്‍ ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

ജൂലൈ 31ന് മുമ്പുള്ള 28 ദിവസ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 38 ശതമാനം വര്‍ധനയും മരണ നിരക്കില്‍ 50 ശതമാനം കുറവുമാണ് കാണിക്കുന്നത്.

ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകളും (1,296,710) മരണങ്ങളും (596). ഇറ്റലിയില്‍  27,000 പുതിയ കേസുകളുണ്ട്, യുകെയില്‍ 26,000. ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ കുറവാണ്.

Advertisment