Advertisment

രണ്ട് പെണ്‍മക്കളെ ബിയറില്‍ ഗുളിക നല്‍കി മയക്കി കിടത്തി വെടിവച്ച് കൊലപ്പെടുത്തിയ മാതാവിന് 78 വര്‍ഷത്തെ തടവ്

വെറോണിക്കയുടെ പെണ്‍മക്കളായ ഷാരോണ്‍ കാസ്‌ട്രോ (15), ബ്രൂക്ക്‌ലിന്‍ യങ്ബ്ലഡ് (5) എന്നിവരെയാണ് മക്ലീനിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കൊലപ്പെടുത്തിയത്. 

New Update
5544

രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് 78 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. വെറോണിക്ക യംഗ്ബ്ലഡ് (38) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. വടക്കന്‍ വിര്‍ജീനിയയിലാണ് സംഭവം. വെറോണിക്കയുടെ പെണ്‍മക്കളായ ഷാരോണ്‍ കാസ്‌ട്രോ (15), ബ്രൂക്ക്‌ലിന്‍ യങ്ബ്ലഡ് (5) എന്നിവരെയാണ് മക്ലീനിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കൊലപ്പെടുത്തിയത്. 

2018 ഓഗസ്റ്റിലാണ് സംഭവം. ബിയറില്‍ ഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം  പെണ്‍മക്കളെ വെറോണിക്ക തോക്കുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍, അമ്മ തങ്ങളെ വെടിവച്ചെന്ന് ഷാരോണ്‍ പോലീസിനെ വിളിച്ചറിയിച്ചറിയിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി മരിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ശിക്ഷിക്കപ്പെടുന്നതിന് മുമ്പ്  വെറോണിക്ക പെണ്‍മക്കളെക്കുറിച്ചും അവരെ വളര്‍ത്താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചു. രണ്ട് കൊലപാതകത്തിന്റെയും ശിക്ഷകള്‍ തുടര്‍ച്ചയായി നടപ്പാക്കുന്നതിനുപകരം ഒരേസമയം നടപ്പാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് ശിക്ഷ 78 വര്‍ഷത്തില്‍ നിന്ന് 42 വര്‍ഷമായി കുറയ്ക്കും.

Advertisment