Advertisment

പറന്നുനടന്ന് അവശിഷ്ടങ്ങള്‍, പത്തോളം മരണം, അയ്യായിരത്തോളം പേരെ കാണാതായി, തീ പിടിച്ച് വൈദ്യുതി ലൈനുകള്‍; കിഴക്കന്‍ ചൈനീസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ് ശക്തം

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കലകാവസ്ഥാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

New Update
chinese 345

ചൈന: ചൈനയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ചൈനയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതല്‍ വ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തോളം പേരെ കാണാതായതും പത്തോളം പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. 

കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിക്കാറ്റിന് പിന്നിലെന്നാണ് നിഗമനം. ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളും  പുറത്തു വന്നിരുന്നു. അവശിഷ്ടങ്ങള്‍ പറന്നു നടക്കുന്നതും കാറുകള്‍ മറിഞ്ഞുകിടക്കുന്നതും നിലംപൊത്തിയ കെട്ടിടങ്ങളും വൈദ്യുതി ലൈനുകള്‍ക്ക് തീ പിടിക്കുന്നതുമായ ദൃശ്യങ്ങള്‍ കാണാം. 

നൂറുകണക്കിന് ആളുകളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കലകാവസ്ഥാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന നേരിടേണ്ടിവന്ന ഏറ്റവും വലിയ ഉഷ്ണവും വിനാശകരമായ വെള്ളപ്പൊക്കവുമാണ് ഇതെന്ന് കലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

Advertisment