Advertisment

തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ കടിച്ചുകൊന്നു; അമ്പതോളം കടിയേറ്റു, മാതാപിതാക്കളും ബന്ധുവും അറസ്റ്റില്‍, ദാരുണ സംഭവം യു.എസില്‍

വീട്ടിലെ മറ്റ് കുട്ടികള്‍ക്കും എലിയുടെ കടിയേറ്റിരുന്നെന്ന് പോലീസ് അറിയിച്ചു.

New Update
67899

യു.എസ്: ഇന്ത്യാനയില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ എലികള്‍ കടിച്ചുകൊന്നു. കേസെടുത്ത പോലീസ് മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചല്‍ ഷോനാബോം എന്നിവരെയും വീട്ടിലുണ്ടയിരുന്ന ഇവരുടെ ബന്ധുവിനെയും  അറസ്റ്റ് ചെയ്തു.

Advertisment

എലിയുടെ കടിയേറ്റ് കുട്ടി രക്തംവാര്‍ന്ന നിലയിലായിരുന്നു. തലയിലും മുഖത്തുമായി അമ്പതിലധികം കടിയേറ്റിരുന്നു. കുട്ടിയുടെ വലതുകൈയിലെ നാല് വിരലുകളും തള്ളവിരലുകളും കടിച്ചു പറിച്ചിരുന്നു. മാതാപിതാക്കള്‍ അറിയിച്ച പ്രകാരം വീട്ടിലെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയെ ശ്രദ്ധിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് അശ്രദ്ധയുണ്ടായി. ഇവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതായും കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

മരിച്ച കുട്ടി ഉള്‍പ്പെടെ അഞ്ച് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാ കുട്ടികളെയും ശിശു സേവന വകുപ്പ് മാറ്റി. കുട്ടിയുടെ വീട്ടില്‍ എലിശല്യം രൂക്ഷമായിരുന്നു. മുറിയിലാകെ എലിയുടെ വിസര്‍ജ്യമുണ്ടായിരുന്നു.  വീട്ടിലെ മറ്റ് കുട്ടികള്‍ക്കും എലിയുടെ കടിയേറ്റിരുന്നെന്ന് പോലീസ് അറിയിച്ചു.

Advertisment