Advertisment

സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കും, മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയാകും; പാസ്‌പോര്‍ട്ടില്ലാതെ ഇനി സുഖമായി യാത്രചെയ്യാം, സൗകര്യമൊരുക്കാന്‍ ദുബായ് വിമാനത്താവളം

നവംബര്‍ മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാര്‍ക്ക് ഈ സംവിധാനം ലഭ്യമാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍.

New Update
dubai333

ദുബായ്: യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ തന്നെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 

Advertisment

നവംബര്‍ മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാര്‍ക്ക് ഈ സംവിധാനം ലഭ്യമാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പാസ്പോര്‍ട്ട് രഹിത യാത്ര സൗകര്യം നടപ്പാക്കുക. മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക. 

വിവിധ എയര്‍പോര്‍ട്ടുകള്‍ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ തയാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.

 

Advertisment