Advertisment

പ്രാവ് നടന്നുപോയ ആളുടെ തലയിലേക്ക് വീഴുന്നു; ചിരിച്ച് ചിരിച്ച് കണ്ണുനിറഞ്ഞ് ബിബിസി അവതാരകര്‍, വൈറലായി വീഡിയോ

സംഭവത്തിന്റെ പല കോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

New Update
bbc news34

ഒരു പ്രാവ് റോഡിലൂടെ പോകുന്ന ഒരു മനുഷ്യന്റെ തലയിലേക്ക് പറന്ന് നിലത്ത് വീഴുന്ന വൈറല്‍ വീഡിയോ  ദൃശ്യങ്ങള്‍ ബിബിസി അവതാരകരെ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ പ്രേക്ഷകര്‍ക്കിടയിലും ചിരി പടര്‍ത്തിയിരിക്കുകയാണ്. 

Advertisment

വൈറലായ സി.സി.ടിവികള്‍ ദൃശ്യങ്ങള്‍ കണ്ട് അവതാരകരായ നാഗ മഞ്ചെട്ടിക്കും ബെന്‍ തോംസണിനുമാണ് ചിരിയടക്കാന്‍ കഴിയാതിരുന്നത്. വീജിയോ രണ്ട് തവണ പ്ലേ ചെയ്ത് ഇവര്‍ വീണ്ടും വീണ്ടും പൊട്ടിച്ചിരിക്കുകയാണ്. സംഭവത്തിന്റെ പല കോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

മൈക്കള്‍ സ്‌പെയേഴ്‌സ് എന്നയാള്‍ ഒരു കടയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ താഴ്ന്ന് പറന്നുവന്ന പ്രാവ് ഇദ്ദേഹത്തിന്റെ തലയില്‍ ഇടിച്ച് വീഴുന്നതും അപ്രതീക്ഷിതമായ ആക്രമണത്തില്‍ അന്ധാളിച്ച മൈക്കിള്‍ പരിഭ്രമത്താല്‍ പ്രാവിനെ തട്ടി നിലത്തേക്കിടുന്നതുമാണ് വീഡിയോയിലുള്ളത്. 

 

 

Advertisment